ഇടുങ്ങിയ തെരുവിന്നോരത്ത് അവളുണ്ടായിരുന്നു..
അവളിലേക്കു ചെന്ന കൈ അറിഞ്ഞതൊക്കെയോ..?
ജീവന്‍ കൊണ്ട വയര്‍..
പിന്നെ ജീവനം തന്ന പൊക്കിള്‍...
സ്തന്യം പകര്‍ന്ന മുലകള്‍..
പിന്നെ സംസ്കാരത്തിന്‍റെ കൈകള്‍..
പൌരുഷം തളര്‍ന്നു കിടക്കാറുള്ള ഇരുണ്ട നനവുകള്‍
തേടിയപ്പോള്‍ കണ്ടത് ലോകം കണ്ടയിടം..!!!!
മഴക്കാറു പടര്‍ത്തുന്ന മുടിയിഴകളും
സ്നേഹം ചാലിച്ച അധരോഷ്ഠങ്ങളും
ശ്രദ്ധയുടെ കണ്ണിളക്കങ്ങളും....
അവളിലും ആര്‍ദ്രതയുണ്ടായിരുന്നു...
ഇടുങ്ങിയ തെരുവില്‍ അമ്മയുണ്ടായിരുന്നോ..?

No comments:
Post a Comment